ഏത് സാഹചര്യത്തിലാണ് മോന്‍സണ് പോലീസ് സംരക്ഷണം നല്‍കിയത് ? ജനം പൊട്ടിച്ചിരിക്കുന്നു : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൻസൺ മാവുങ്കലിന് ഏത് സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാൻ എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു.

ഇക്കാര്യങ്ങളിൽ ഒക്ടോബർ 26-നകം റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവറായിരുന്ന അജിത് തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് പോലീസിനെതിരേ ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.

ഏത് സാഹചര്യത്തിലാണ് മോൻസണിന്റെ വീടിന് പുറത്ത് പോലീസ് സംരക്ഷണം ഒരുക്കിയത്. വിലപിടിപ്പുള്ള വസ്തുക്കൾ അകത്തുണ്ടെന്നാണ് മോൻസൺ പറഞ്ഞിരുന്നത്. ഇപ്പോൾ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്.

ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിലെ യാഥാർഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച് പരിശോധന നടത്താനോ എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്നും പോലീസും ഇന്റലിജൻസും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.

ഇപ്പോൾ പുറത്തുവരുന്ന പുറത്തുവരുന്ന വാർത്തകൾ കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണ്. ഈ വീടിന് മുന്നിൽ പോലീസിനെ കാണുമ്പോൾ സാധാരണ ജനങ്ങൾ എന്താണ് കരുതേണ്ടത്. പൊതുസമൂഹം എന്താണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്.

അയാളുടെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ ഇതിലൂടെ നടന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ചേർത്തല സി.ഐ. ആയിരുന്ന പി.ശ്രീകുമാർ മാത്രമല്ല എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ആരോപണവിധേയരാണെന്നും അവരെല്ലാം സർവീസിൽ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതിനാൽ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. അജിത് സമർപ്പിച്ച ഹർജിയിൽ കോടതി നേരത്തെ പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു.

ഈ ഹർജിയിൽ പിന്നീട് സംസ്ഥാന പോലീസ് മേധാവിയെ കൂടി കക്ഷി ചേർക്കുകയായിരുന്നു. ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി പോലീസിനെതിരേ ചോദ്യങ്ങൾ ഉന്നയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...