തൃക്കാക്കര നഗരസഭക്ക് പോലീസ് സംരക്ഷണം : ഉത്തരവ് നടപ്പാക്കാന്‍ ഹൈകോടതിയുടെ കര്‍ശന നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര നഗരസഭക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ വീണ്ടും ഹൈകോടതിയുടെ നിര്‍ദേശം. നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

തൃക്കാക്കര നഗരസഭക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭ‍യുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. പോലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍പേഴ്സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈകോടതി വീണ്ടും ഉത്തരവിട്ടത്.

നഗരസഭയില്‍ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചത് പുറത്തു നിന്നുള്ളവരാണെന്നും ഇപ്പോള്‍ കൗണ്‍സിലര്‍മാരാണ് പ്രതിഷേധിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...