കോണ്‍ഗ്രസില്‍ നടക്കുന്നത് ഗൃഹസന്ദര്‍ശനം മാത്രം ; എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിസിസി പട്ടികയെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെയും അനുനയശ്രമങ്ങളെയും കുറ്റപ്പെടുത്തി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനമെന്നായിരുന്നു സിപിഐഎം ആക്ടിങ് സെക്രട്ടറിയുടെ വിമര്‍ശനം.

പ്രതിപക്ഷത്തിന് പരസ്പരം ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഗൃഹസന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. പുതിയ നേതാവ് പഴയ നേതാവിനെ കെട്ടിപ്പിടിക്കുന്നു. ഇതാണോ ജനങ്ങള്‍ക്കുവേണ്ടിയുള്ള സേവനമെന്നും വിജയരാഘവന്‍ പരിഹസിച്ചു.

ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവരുടെ വസതികളിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം ആക്ടിങ് സെക്രട്ടറിയുടെ പരിഹാസം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...