ഹൈക്കോടതി കളമശേരിയിലേക്ക്‌ മാറ്റാന്‍ ആലോചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയം വിട്ടു കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം കളമശേരിയിലേക്ക്‌ മാറ്റുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയില്‍. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്‌. എ.എച്ച്‌.എം.ടിയുടെ പത്തേക്കര്‍ സ്‌ഥലം ഏറ്റെടുക്കാനാണു പദ്ധതി. സൗകര്യപ്രദമായ മറ്റൊരിടത്തേയ്‌ക്കു മാറ്റുന്നതു ആലോചിച്ചുകൂടെയെന്നു ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു.

കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്ഥലപരിമിതിയുമാണു മാറ്റത്തിനു പ്രേരണ. മാത്രമല്ല 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്നു തുടക്കം മുതലേ പരാതിയുണ്ട്‌. നിര്‍മ്മാണകാലം മുതല്‍ക്കേ അസൗകര്യങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണു കളമശേരി. തന്റെ മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും പ്രത്യേക താല്‍പര്യമുള്ള കാര്യമാണ്‌. അതിനാല്‍ സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിലാകും.

ഹൈക്കോടതിയ്‌ക്കു എതിര്‍പ്പില്ലാത്തതിനാല്‍ മറ്റു നിയമതടസത്തിനു സാധ്യതയില്ല. സ്ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും എച്ച്‌.എം.ടിയുടെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തതാണ്‌. കാക്കനാട്‌ ഭാഗത്താണു ആദ്യം ഉദ്ദേശിച്ചിരുന്നത്‌. സ്ഥല ലഭ്യതക്കുറവാണു എ.എച്ച്‌.എം.ടി. പരിഗണിയ്‌ക്കാന്‍ കാരണം. നിലവിലുള്ള കെട്ടിടം എട്ടു നിലയാണ്‌. എന്നാല്‍ പുതിയ കെട്ടിടത്തില്‍ പരമാവധി മൂന്നു നിലയേ ഉണ്ടാകൂ. അഭിഭാഷകര്‍ക്കായി പ്രത്യേക കോംപ്‌ളക്‌സും പദ്ധതിയിലുണ്ട്‌. എന്നാല്‍ ഒരുവിഭാഗം അഭിഭാഷകര്‍ എതിര്‍പ്പുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...