പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. പി പി ദിവ്യ അധികാര ദുര്‍വിനിയോഗം നടത്തി പണം തട്ടിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

ഇതിന് പിന്നാലെയാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. അതിന് ശേഷമായിരിക്കും കോടതി വിഷയത്തില്‍ തുടര്‍ നടപടികളും തുടര്‍ വാദങ്ങളും കേള്‍ക്കുക. അഡ്വ. ബൈജു നോയല്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിയില്‍ ശരിയായ അന്വേഷണം നടന്നാല്‍ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങുമെന്ന കാരണത്താല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...