പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോരിൽ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോരിൽ ഒടുവിൽ പോലീസ് കേസും. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നവർക്കെതിരെയാണ് തിരുവല്ല പുളിക്കീഴ് പോലീസ് കേസ് എടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. സനൽ കുമാർ ആണ് പരാതിക്കാരൻ. ‘കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’ എന്ന തലക്കെട്ടോടെ പ്രചരണം നടത്തി. സനൽകുമാർ ആരോഗ്യമന്ത്രിക്കെതിരാണെന്നു ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് എഫ്‌ആറിൽ പറയുന്നത്. കലാപശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ആറന്മുള സീറ്റ് ലക്ഷ്യമിട്ട് സനൽകുമാർ വീണ ജോർജിനെതിരെ നീക്കങ്ങൾ നടത്തുന്നു എന്നായിരുന്നു ചെമ്പടയുടെ പ്രധാന ആരോപണം. വീണ ജോർജ്ജിനെ അനുകൂലിച്ചും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാറിനെതിരെ രൂക്ഷ വിമ‍ർശനം ഉയർത്തിയും സൈബർ പോര് രൂക്ഷമായതിന് പിന്നാലെയാണ് സനൽകുമാർ തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് ആറന്മുളയുടെ ചെമ്പട എന്ന പേജിൽ സനല്‍കുമാറിനെതിരായ വിമർശനങ്ങൾ വന്നിരുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...