കൊച്ചി: സ്കൂൾ കലോത്സവ മത്സരങ്ങളിൽ അടക്കം സംഘടനത്തിലെ പോരായ്മ മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകർക്ക് ഹൈക്കോടതി മുന്നറിയിപ്പ്. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികൾ. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയിൽ വീണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായ വിദ്യാർത്ഥിനിയുടെ ഹർജിയിൽ ആണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ഉത്തരവ്.
ജില്ലാ അപ്പീൽ കമ്മിറ്റിക്ക് മുന്നിൽ മത്സരാർത്ഥികൾ അപ്പീൽ നൽകിയെങ്കിലും അവ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 5 ദിവസത്തിനുള്ളിൽ തീർപ്പ് ഉണ്ടാക്കാനും കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സവങ്ങളിലെ മത്സരാർത്ഥികളാണ് വിവിധ ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























