പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നില്ല, ഇനി രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കില്ല ; സ്വാതി മാലിവാൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് ആക്രമിക്കപ്പെട്ടുവെന്ന വിവാദം കനക്കുന്നതിനിടെ, തന്റെ രാജ്യസഭാ സീറ്റ് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി സ്വാതി മാലിവാൾ. പാർട്ടി തന്നോടൊപ്പം നിൽക്കുകയും, അനുഭാവപൂർവ്വം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ സ്ഥാനം രാജിവയ്‌ക്കുമായിരുന്നു. എന്നാൽ മറ്റൊരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്‌ വഴങ്ങില്ലെന്നും സ്വാതി മാലിവാൾ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രാജ്യസഭാ സീറ്റ് ആം ആദ്മിക്ക് വേണമെങ്കിൽ അവരത് എന്നോട് ചോദിച്ചേനെ. എന്റെ ജീവൻ പോലും നൽകാൻ തയ്യാറായിരുന്നു. എംപി സ്ഥാനം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. നിങ്ങൾ ഇതുവരെയുള്ള എന്റെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ അത് മനസിലാകും. ഇന്ന് വരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല, അത് ആരോടും ചോദിച്ചിട്ടുമില്ല.

2006ലാണ് ഇവരോടൊപ്പം ചേരുന്നതിന് വേണ്ടി ജോലി ഉപേക്ഷിക്കുന്നത്. മൂന്ന് പേരാണ് അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നത്. അന്ന് മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്. താഴേത്തട്ട് മുതലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചല്ല ജോലി ചെയ്തത്. എന്നാൽ അവരെന്നെ മർദ്ദിച്ച് ഉപേക്ഷിച്ചു. ഇനി ഒരു കാരണവശാലും ഈ സ്ഥാനം രാജിവയ്‌ക്കാനോ ഉപേക്ഷിക്കാനോ പോകുന്നില്ല. ഇനിയുണ്ടാകുന്ന സമ്മർദ്ദങ്ങളിൽ തളരില്ലെന്നും” സ്വാതി മാലിവാൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...