സ്കൂൾ ബസിനുള്ളിൽ നിന്നും നാല് വയസ്സുകാരി തെറിച്ചുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കർണാടക : നാല് വയസ്സുകാരി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. ബസിന്‍റെ പിൻചക്രത്തിനടിയിൽ പെട്ടായിരുന്നു മരണം. കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം സിദ്ദേനഹള്ളി റോഡിലായിരുന്നു അപകടം. രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിനി രക്ഷ.എസ് ആണ് മരിച്ചത്. പിൻ ചക്രത്തിനടിയിൽപ്പെട്ട കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കർഷകനായ സ്വാമിയുടെ മൂത്ത മകളായിരുന്നു. മകൾ ദിവസവും സ്‌കൂളിൽ പോയി ബസിൽ മടങ്ങാറുണ്ടെന്ന് സ്വാമി പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ സംഭവം. അമിതവേഗതയിൽ വന്ന ബസ് റോഡിലെ വളവിലെത്തിയപ്പോൾ പെട്ടെന്ന് വലത്തോട്ട് തിരിച്ചു. ഇതിന്‍റെ ആഘാതത്തിൽ പെൺകുട്ടി വാഹനത്തിൽ വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പിതാവ് സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കനകപുര റൂറൽ പോലീസ് ബസ് ഡ്രൈവർക്കും അറ്റൻഡർക്കുമെതിരെ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...