ടൂറിനിടെ കാമുകിയെ കയറിപ്പിടിച്ചു : എതിർത്തപ്പോൾ കൊലപ്പെടുത്താൻ ശ്രമം ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മൂംബൈ: പൊതുസ്ഥലത്ത് ലൈംഗികതക്ക് ശ്രമിച്ചപ്പോൾ എതിർത്ത കാമുകിയെ കൊലപ്പെടുത്താൻ നോക്കിയ യുവാവ് പിടിയിൽ. ഒന്നിച്ചുള്ള വിനോദയാത്രക്കിടെയായിരുന്നു കാമുകിയോടുള്ള കൊടുംക്രൂരത. ടൂറിനിടെ ബീച്ച് തീരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് കാമുകൻ യുവതിയോട് ലൈംഗികതക്ക് ശ്രമിച്ചത്. എന്നാൽ യുവതി ഇത് എതിർക്കുകയായിരുന്നു. ഇതോടെ കുപിതനായ യുവാവ് കാമുകിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കാമുകിയുടെ തല പാറയിൽ ഇടിച്ച് പൊട്ടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ഓവുചാലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. നിലവിളികേട്ടെത്തിയ പോലീസാണ് യുവതിയെ രക്ഷിച്ചത്. കൊലപാതക ശ്രമടക്കമുള്ള കുറ്റം ചുമത്തി മുംബൈ കല്ല്യാൺ സ്വദേശി ആകാശ് മുഖർജിയെ പിടികൂടിയെന്നും പോലീസ് വ്യക്തമാക്കി.

സബർബൻ ബാന്ദ്രയിലെ ഒരു പൊതുസ്ഥലത്ത് വെച്ച് കാമുകിയുമായി ശാരീരികമായി അടുത്തിടപഴകാൻ യുവാവ് ശ്രമിക്കുകയായിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ പോലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. യുവതി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും കാമുകനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

യുവാവും യുവതിയുടെ ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചുതന്നെ ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഒരുമിച്ച് വിനോദയാത്ര ചെയ്യുന്നതിനിടെയായിരുന്നു കാമുകന്‍റെ ക്രൂരത. ആദ്യം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് ലോക്കൽ ട്രെയിനിൽ പോയി ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഗിർഗാവ് ചൗപ്പട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് വൈകുന്നേരം ബാന്ദ്രയിലെത്തിയപ്പോളാണ് കാമുകൻ മോശമായി പെരുമാറിയതും യുവതി എതിർത്തതെന്നും പോലീസ് പറഞ്ഞു. കാമുകിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആകാശ് മുഖർജിയെ അറസ്റ്റ് ചെയ്തതെന്നും വധശ്രമത്തിന് കേസെടുത്തതെന്നും ബാന്ദ്ര പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്കേറ്റു

0
ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം....

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള...

0
റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...