ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. സംഘട്ടന രംഗത്തിനിടെ കത്തികൊണ്ടാണ് മുറിവേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഖത്ത് സാരമായി മുറിവേറ്റ ഷറഫുദ്ദീനെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിതേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഇന്നലെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു. പ്രമുഖ മലയാള നടന് ഷൂട്ടിങ് സെറ്റിൽ വെച്ച് പരിക്കേറ്റ വാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും ആശങ്ക പരത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































