കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി ടൗണിലെ മാലിന്യം നിറഞ്ഞ അടഞ്ഞ ഓടകൾ കെ.എസ്.ടി.പി അധികൃതർ പൊളിച്ച് അടിഞ്ഞുകൂടിയ മാലിന്യം നീക്കി തുടങ്ങി. ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം ഒലിച്ചു പോകാൻ കഴിയാതെ കൊതുകും കൂത്താടിയും പെരുകുന്ന അവസ്ഥയിലായിരുന്നു നഗരം. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും നാരായണപുരം ചന്തയിലേയും അവശിഷ്ടങ്ങൾ ഇവിടെയാണ് തള്ളുന്നത്. മാമൂട്, റിപ്പബ്ലിക്കൻ സ്കൂൾ, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, നാരായണപുരം ചന്ത, ചൈനമുക്ക്, മാരൂർ പാലം, എലിയറക്കൽ എന്നിവിടങ്ങളിൽ എല്ലാം ഇത്തരത്തിൽ മാലിന്യം ഓടകളിൽ അടിഞ്ഞുകൂടി കിടക്കുകയായിരുന്നു. ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി ഒഴുകാത്ത അവസ്ഥയിലായിരുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























