കോട്ടങ്ങാൽ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാനസിക ആരോഗ്യ പദ്ധതിയുടെ ഉത്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടങ്ങാൽ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെയും കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൻ ജില്ലാ മാനസികാരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന മാനസിക ആരോഗ്യ പദ്ധതിയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദീപ്തി ദാമോദരൻ്റെ ആദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉത്ഘാടനം ചെയ്തു. സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സർവ്വേ നടത്തുന്നതിനുള്ള പരിശീലനം ആശാ പ്രവർത്തകർക്കും  ജനപ്രതിനിധികൾക്കും പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർക്കും ജില്ലാ യൂണിറ്റിൽ നിന്നും ഉള്ള ജില്ലാ കോർഡിനേറ്റർ അനീഷ്, നഴ്സിംഗ് ഓഫീസർ വിഷ്ണു എന്നിവർ നല്കി. വായ്പൂര് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന ഉത്ഘാടന പരിപാടിയിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അനി രാജു, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കരുണാകരൻ കെ ആർ, ക്ഷേമകാര്യ ചെയർപേഴ്സൺ ജോളി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം തേജസ് കുമ്പിളുവേലിൽ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുജ. പി. നായർ, ഹെൽത്ത് ഇൻസ്പക്ടർ പ്രദീപ് ബി പിള്ള എന്നിവർ സംസാരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...