‘വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും ‘ ; എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: എസ്എഫ്ഐയില്‍ നിന്ന് എഐഎസ്എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ നേതാവിന്‍റെ അസഭ്യവര്‍ഷവും ഭീഷണിയും. പുനലൂർ എസ്.എൻ. കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി നേരിട്ടത്. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോയും പുറത്തുവന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയതെന്ന് വിഷ്ണു പറഞ്ഞു. കുറച്ചു ദിവസമായി എസ്എന്‍ കോളേജിലെ എസ്എഫ്ഐ നേതാക്കളില്‍ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്ഐയ്ക്കെതിരെ സംസാരിച്ചാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ വീടുവരെ അടിക്കുമെന്നാണ് ഭീഷണി. വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നിലിട്ടും ചെവിക്കല്ല് അടിച്ചുപൊടിക്കുമെന്നും ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട അടിച്ചുപൊട്ടിക്കുമെന്നും പറയുന്നുണ്ട്. സംഘടനാ വിരുദ്ധ നടപടികൾ മടുത്താണ് എസ്എഫ്ഐ വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നതെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് ഭീഷണിയാണ് മറുപടിയെന്നും വിഷ്ണു മനോഹരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...