ബാർലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ബാർലി വെള്ളം. ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമായതിനാൽ ബാർലി വിവിധ ദഹനപ്രശ്നങ്ങൽ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ആരോഗ്യകരമായ മലവിസർജ്ജനത്തിന് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ബാർലി സഹായകമാണ്. അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

മൂത്രനാളി, മൂത്രാശയം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരെ പോരാടാനും ബാർലി വെള്ളം സഹായിക്കുന്നു. ബാർലി വെള്ളത്തിന്റെ ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) തടയുന്നതിനും ബാർലി വെള്ളം സഹായകമാണ്. സ്ത്രീകൾ 25 ഗ്രാം (ഗ്രാം), മുതിർന്ന പുരുഷന്മാർ 38 ഗ്രാം ഡയറ്ററി ഫൈബർ എന്നിവ ദിവസവും കഴിക്കണമെന്ന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ വ്യക്തമാക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന ഒരു ടോണിക് ആണ് ബാർലി വെള്ളം. വയർ വീർക്കുന്നത്, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെനല്ലൊരു പരിഹാരമാണ് ഇത്. ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കാരണം ഫൈബർ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. 2010-ലെ ക്ലിനിക്കൽ ട്രയലുകളുടെ ഒരു വിശകലനത്തിൽ ബാർലി വെള്ളം രക്തത്തിലെ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...