ചായ തയാറാക്കുമ്പോൾ തുളസിയുടെ ഇല കൂടി ചേർക്കൂ ; ഗുണങ്ങൾ നിരവധി

For full experience, Download our mobile application:
Get it on Google Play

ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന കൂട്ടുമാണ് തുളസി. ഇത് കഴിക്കുന്നത് ശരീരത്തിനു ഏറെ ഗുണകരമാണ്. ചിലരെങ്കിലും ചായ തയാറാക്കുമ്പോൾ തുളസിയുടെ ഇല ചേർക്കാറുണ്ട്. ആ ഹെർബൽ ടീ നിത്യവും കുടിക്കുന്നത് ആരോഗ്യത്തിനു അത്യുത്തമമാണെന്നാണ് പറയപ്പെടുന്നത്. തുളസി ഒരു അഡാപ്‌റ്റോജൻ ആണ്. അതുകൊണ്ടു തന്നെ ശരീരത്തിനെ സ്‌ട്രെസിൽ നിന്നും മോചിപ്പിക്കുന്നു. കൂടെ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും തുളസിയില ചേർത്ത ചായ കുടിക്കുന്നത് മനശ്ശാന്തിക്കൊപ്പം ഉല്ലാസവും സമ്മാനിക്കുന്നു. തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ ശ്വസനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു അത്യുത്തമമാണ്. ആസ്തമ, ബ്രോങ്ക്റ്റിസ്, അല്ലർജി എന്നിവയ്ക്കെല്ലാം പരിഹാരമാകാനും തുളസിയില ചേർത്ത ചായ മതിയാകും.

തുളസി ചായ കുടിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുന്നു. ഗ്യാസ്ട്രബിൾ, അജീർണം പോലുള്ളവയ്ക്കു  പരിഹാരമായും ഈ ഹെർബൽ ടീ കുടിക്കാം. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം അകറ്റാനും മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തുളസിയില ചേർത്ത ചായ കുടിക്കാവുന്നതാണ്. തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ ഘടകങ്ങൾ പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. മുഖക്കുരു, ചർമ സംബന്ധമായ അണുബാധകൾക്കുമെല്ലാം ഈ ഹെർബൽ ടീ ഉത്തമമാണ്. ചില പഠനങ്ങൾ പ്രകാരം തുളസിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ നിത്യവും തുളസിയില ചേർത്ത ചായ ശീലമാക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...