കണ്ണൂര്‍ : കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുകയാണ്. അപേക്ഷ അംഗീകരിച്ചെന്നും ആശുപത്രികളെ സമീപിക്കാമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്ക്. എന്നാൽ ഉപകരണങ്ങളെത്താത്തതും ആശുപത്രികൾക്ക് ഫണ്ട് നൽകാത്തതും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിലെത്തുമ്പോൾ തിരിച്ചയക്കുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ, ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും അപ്ഗ്രഡേഷനും അനുമതി നൽകിയിട്ടുണ്ടെന്നും അവർക്ക് അടുത്തുള്ള എംപാനൽ ആശുപത്രി വഴി ചികിത്സ തേടാം എന്നുമാണ് കഴിഞ്ഞ വർഷം നവംബർ 16ന് ആരോഗ്യമന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ സർക്കാരിൽ അപേക്ഷ നൽകി കാത്തിരുന്നവർക്ക് പ്രതീക്ഷയായി. ആശുപത്രികളെ സമീപിക്കാൻ കത്ത് വന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിട്ടും അടിയന്തിര ആവശ്യമായിട്ടും നടപടികൾക്ക് വേഗം പോര. കേൾവിയുടെ ലോകത്തേക്കെത്താൻ കുട്ടികൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ഉയരുന്ന ചോദ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























