ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതിയുമായി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഷോളിങ്കനല്ലരൂര്‍ : ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം. ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇര്‍ഫാന് കുഞ്ഞുണ്ടായത്. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. ഇര്‍ഫാന്‍ ഉള്‍പ്പടെ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് നിയമ തടസമില്ല. എന്നാല്‍ തിയേറ്ററിനുള്ളില്‍ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടത്. രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും മറ്റും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒപ്പം ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ...

എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ

0
തൃശൂർ: എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ...

ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

0
ന്യൂഡല്‍ഹി: ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍...

ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ...