Tuesday, April 23, 2024 2:29 am

ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന 8 ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗര പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. 8 ഹോട്ടലുകളില്‍ നിന്നു പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ഇന്നലെ രാവിലെ 6നാണു നഗരസഭ പരിധിയില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. പഴകിയ ചോറ്, പൊറോട്ട, ബീഫ്, ചിക്കന്‍, ഭക്ഷ്യയോഗ്യമല്ലാത്ത അല്‍ഫാ ഫ്രൈഡ് റൈസ്, പൂപ്പല്‍ പിടിച്ച അച്ചാറുകള്‍, മീന്‍കറി, മീന്‍ വറുത്തത്, അവിയല്‍, തോരന്‍, ഗ്രേവികള്‍ എന്നിവയാണു നഗരസഭാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയ പഴകിയ ഭക്ഷണ സാധനങ്ങള്‍. അമല, അബ്ബ, വൃന്ദാവന്‍, അമ്മ വീട്, എമിറേറ്റ്സ്, ശ്രുതി, മാളിക റസിഡന്‍സി, നാഷനല്‍ പാര്‍ക്ക് എന്നീ ഹോട്ടലുകളില്‍ നിന്നാണു പഴകിയ ഭക്ഷണ സാധനങ്ങള്‍ ഇവര്‍ പിടിച്ചെടുത്തത്.

ഹോട്ടലുകള്‍ക്കു ആരോഗ്യ വിഭാഗം നോട്ടിസ് നല്‍കിയിട്ടുണ്ട്. പൊതു ഓടകളിലേക്കു മലിനജലം ഒഴുക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പനയ്ക്കായി സൂക്ഷിച്ച ഹോട്ടല്‍ ലൈസന്‍സ് ഉടമകളില്‍ നിന്നു 2000 രൂപ മുതല്‍ പിഴ ഈടാക്കും. വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി.ജോണ്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ആര്‍ രാജേഷ്, കെ.കെ വിജിത, പി.വി പ്രജിത എന്നിവര്‍ പരിശോധനനകള്‍ക്ക് നേതൃത്വം നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു

0
കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ...

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

0
തൃശൂര്‍ : മാപ്രാണത്ത് ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി. മാപ്രാണം ബസ്...

ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം

0
ആലുവ: മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് ആലുവയില്‍ 8...

കേരള തീരത്ത് ഉയർന്ന തിരമാല, കടലാക്രമണ സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

0
തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും...