Thursday, April 25, 2024 2:40 pm

തരൂര്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി ; മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ നിലപാട് അറിയിച്ച ശശി തരൂരിനെതിരെ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സില്‍വര്‍ ലൈന്‍ ജനോപകാര പ്രദമല്ലെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞിന് പോലും അറിയാം. സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിത്,​ തരൂര്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും ഹൈക്കമാ‌ന്‍ഡ് എത്രയും പെട്ടെന്ന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശി തരൂര്‍ അന്താരാഷ്ട്ര പ്രശസ്‌തനായ രാജ്യതന്ത്രജ്ഞനോ എഴുത്തുകാരനോ മികച്ച പ്രസംഗകനോ ആകാം. പക്ഷേ കോണ്‍ഗ്രസിന്റെ താത്വികമായ അച്ചടക്കവും മര്യാദകളും അദ്ദേഹം പഠിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ച എംപി ആണെങ്കില്‍ അടിസ്ഥാനപരമായി അദ്ദേഹമൊരു കോണ്‍ഗ്രസുകാരനാണ്.

ഭൂരിപക്ഷം എംപി മാരും കെ – റെയിലിന് എതിരായി നിലപാട് എടുക്കുമ്പോള്‍ ഞാനിത് പഠിക്കട്ടെ എന്ന് പറയുന്നത് സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കങ്ങളാണ്. ഓരോരോ സന്ദര്‍ഭങ്ങളിലും പാര്‍ട്ടിയെ ഇതുപോലെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന അവസ്ഥയാണ്. അടിയന്തരമായിട്ട് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടണം. ഈ എംപിയെ ഇങ്ങനെ സ്വതന്ത്രനായി പോകാന്‍ അനുവദിക്കാമോ?​ പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ തീര്‍ച്ചയായും പഠിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. അതേസമയം​ സ്വന്തം എഫ് ബി പേജില്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം വികസന കാഴ്ചപ്പാടില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന പിന്തുണയില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

‘ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാന്‍ ഭക്തൻ തയ്യാറാക്കിയ കിറ്റുകള്‍’ ; വിശദീകരിച്ച് സുരേന്ദ്രന്‍

0
വയനാട് : കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി. പിടിച്ചെടുത്തത്...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...