സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.രാവിലെ 9 മുതല്‍ രാത്രി 9 വരെ തീയറ്ററുകള്‍ തുറക്കാം. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണമെന്നും ജീവനക്കാര്‍ കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇന്ന് തീയറ്ററുകള്‍ തുറക്കില്ലെന്നും സംഘടനായോഗത്തിന് ശേഷം മാത്രമെ തുറക്കുന്ന കാര്യം തീരുമാനിക്കു എന്നും തീയറ്ററുടമകള്‍ അറിയിച്ചു.

ഇടവേളയ്ക്ക് ശേഷം തുറക്കാനൊരുങ്ങുന്ന തീയേറ്ററുകള്‍ക്കുളള മാര്‍ഗനിര്‍ദേശം ഇവയൊക്കെയാണ്. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം. അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകള്‍ പാടില്ല. മള്‍ട്ടിപ്ലക്‌സുകളില്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ക്രമീകരിക്കണം. ജീവനക്കാര്‍ കോവിഡ് നെഗറ്റീവായിരിക്കണം. ലക്ഷണങ്ങളുള്ളവരെ അനുവദിക്കരുത് എന്നിങ്ങനെയാണ്.

എന്നാല്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും സംഘടനായോഗത്തിന് ശേഷം മാത്രമെ തുറക്കുന്ന കാര്യം തീരുമാനിക്കു എന്നും തീയറ്ററുടമകള്‍ അറിയിച്ചു. പുതിയ ചിത്രങ്ങളുടെ റിലീസില്ലാത്ത സാഹചര്യത്തില്‍ എന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നുപ്പടെയുള്ള കാര്യങ്ങളും കൊച്ചിയില്‍ ചേരുന്നയോഗത്തില്‍ ചര്‍ച്ചചെയ്യും. മാത്രമല്ല വിനോദ നികുതി ഒഴിവാക്കുന്നതുള്‍പ്പടെ സര്‍ക്കാരിന് മുമ്പാകെ തിയ്യറ്ററുടമകള്‍ ആവശ്യങ്ങള്‍ളും യോഗത്തില്‍ ചര്‍ച്ചയാകും.
പ്രധാനമായും 7 ഇന ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. കൂടാതെ നിര്‍മ്മാതാക്കളും വിതരണക്കാരുമായും തുടര്‍ ചര്‍ച്ചകള്‍ നടത്താനും തിയ്യറ്ററുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...