ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്‍​പാ​കെ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് സ്വ​പ്ന സു​രേ​ഷ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്‍​പാ​കെ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് സ്വ​പ്ന സു​രേ​ഷ്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ നാ​ളെ ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു​വെ​ന്നും ഈ ​മാ​സം 15ന് ​ഹാ​ജ​രാ​കു​മെ​ന്നും സ്വ​പ്ന അ​റി​യി​ച്ചു. അ​തേ​സ​മ​യം, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ല്‍ നി​ല്‍​ക്കു​ന്ന സ്ത്രീ​ക്ക് എ​ന്തി​നാ​ണ് ഭ​യ​മെ​ന്നും സ്വ​പ്‌​ന സു​രേ​ഷ് പ​റ​ഞ്ഞു. എ​ല്ലാ അ​ന്വേ​ഷ​ണ​ത്തോ​ടും 100 ശ​ത​മാ​നം സ​ഹ​ക​രി​ക്കും. പ​റ​യാ​നു​ള്ള​ത് ശി​വ​ശ​ങ്ക​റി​ന്റെ പു​സ്ത​ക​ത്തി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ കു​റി​ച്ചാ​ണെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി.

ഇ​ഡി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പു​റ​ത്തു​വ​ന്ന ത​ന്റെ ശ​ബ്ദ​രേ​ഖ ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്ന സ്വ​പ്ന​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ഡി സ്വ​പ്ന​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​ടെ​യും പേ​രു​ക​ള്‍ പ​റ​യാ​ന്‍ ഇ​ഡി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി എ​ന്നാ​യി​രു​ന്നു ശ​ബ്ദ​രേ​ഖ​യി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍. എ​ന്നാ​ല്‍ ത​നി​ക്ക് അ​ങ്ങ​നെ ഒ​രു സ​മ്മ​ര്‍​ദ്ദം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് താ​ന്‍ അ​ന്ന് അ​ങ്ങ​നെ പ​റ​ഞ്ഞ​ത് എ​ന്നു​മാ​ണ് സ്വ​പ്ന​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്. ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​മാ​യി​രു​ന്നു എ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഇ​ഡി സ്വ​പ്ന​യെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...