വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പ് നൽകി ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം. ജോലി നിയമന ഉത്തരവ് ഇന്ന് തന്നെ ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ വ്യക്തമാക്കി. നീണ്ട നാളത്തെ കാത്തിരിപ്പിനും സമരത്തിനും ശേഷം ലഭിച്ച ഈ നീതിയിൽ വലിയ പ്രതീക്ഷയിലാണ് ഹർഷിനയും കുടുംബവും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കാസർ​ഗോഡ്; എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക്...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...