8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി ; വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി 91.88 കോടി, തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 36.19 കോടി, കണ്ണൂര്‍ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 43.75 കോടി, തൃശൂര്‍ മെഡിക്കല്‍ കോളജ് മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും. എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ജനിറ്റിക് ലാബ് ആരംഭിക്കും. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവും പരിശോധനാ ചെലവും കുറയ്ക്കാനുമായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; പവർ സിസ്റ്റം തകരാറിലായി

0
ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...