വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലുണ്ടായ വന്‍ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ ഏഴുപേരില്‍ രണ്ടുകുട്ടികളുള്‍പ്പെടെ നാലുപേരുടെ നില ഗുരുതരം. അപകടത്തില്‍ പരുക്കേറ്റവര്‍: എസ്തര്‍ (7), എല്‍സ (5), ഇസബെല്‍ (8), ജാന്‍സണ്‍ (38), ഫ്രഡീന (30), കെ.ജെ.മത്തായി (69), നീരജ് (30). വൈകിട്ട് അഞ്ചുമണിയോടെയുണ്ടായ സ്ഫോടനത്തില്‍ പടക്കസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും സാരമായ കേടുപാടുണ്ടായി. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്‍റെ പ്രകമ്പനമുണ്ടായി. പടക്ക നിര്‍മാണശാലയില്‍ ഉണ്ടായത് വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

സമീപത്തെ വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ചോളം വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വന്‍ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ഭൂമികുലുക്കമാണെന്ന് കരുതിയെന്നും കൊച്ചു റാണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ്. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...