അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പഠനം നടന്നത് 2013-ൽ തന്നെയെന്ന് മന്ത്രി. ഡോക്ടേഴ്സ് നടത്തിയ പഠന റിപ്പോർട്ട് അന്നത്തെ സർക്കാരിനെ അറിയിച്ചിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. പഠനം തുടരാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിന്നീട് മറ്റൊരു ജേർണലിൽ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2018ലെ സർക്കാരുമായി റിപ്പോർട്ടിന് യാതൊരു ബന്ധവുമില്ലെന്നും വീണാ ജോർജ് പറഞ്ഞു. 2013ൽ സർക്കാരിനെ നേരിട്ട അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നമല്ലേ എന്ന് ആരോഗ്യമന്ത്രി ചോദിച്ചു.

‌‌2018ലെ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത റിപ്പോർട്ടാണിത്. കഴിഞ്ഞ സർക്കാർ നടപടിയെടുത്തില്ല എന്നതാണ് പ്രശ്നം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപടികൾ വേണമെന്ന് അധികാരികളെ അറിയിച്ചിരുന്നു. സത്യം ഇതാണെങ്കിലും മാധ്യമങ്ങളുടെ കൺക്ലൂഷൻ അതല്ലെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 2013ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനം നടത്തിയെങ്കിലും റിപ്പോർട്ട് 2018 ലാണ് പ്രസിദ്ധീകരിച്ചത്. അതായത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്. ഇത് മറച്ചുവെച്ച് മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തതെന്ന് സമൂഹമാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...