കാസര്‍ഗോഡ് : കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ചില്‍ പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2021 ഫെബ്രുവരിയിൽ ആണ് മുൻ മന്ത്രി കെ.കെ ശൈലജ ആശുപത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ മന്ത്രി ആശുപത്രി വീണ്ടും ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പേരിൽ ഉദ്ഘാടനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും കുറവുണ്ടായിരുന്നില്ല. എന്നാൽ ആശുപത്രി മാത്രം പ്രവർത്തന സജ്ജമായില്ല. 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഒരു വട്ടം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്ത് വർഷങ്ങളായിട്ടും പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ വർഷം ഡിസംബറിൽ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എത്തി വീണ്ടും ഉദ്ഘാടനം നടത്തി. 2 മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഭൂരിഭാഗം ജോലികളും പൂർത്തിയായ ആശുപത്രി പക്ഷേ തുറക്കാൻ നടപടി ഉണ്ടായില്ല.
സർക്കാർ 9.4 കോടി ചിലവിൽ നിർമ്മിച്ച 150 കിടക്കകളുള്ള ആശുപത്രി പൂട്ടി കിടക്കുകയാണ്. ജില്ലയിലെ ആരോഗ്യ മേഖലയിലെ വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിൽ 2 മാസത്തിനകം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണ്ടും പ്രഖ്യാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെയാണ് 2 മാസത്തിനകം ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































