നല്ല ആരോഗ്യത്തിന് കഞ്ഞിവെള്ളം കുടിക്കുന്നത് ശീലമാക്കുക

For full experience, Download our mobile application:
Get it on Google Play

പണ്ടുകാലത്ത് പാടത്തും തൊടിയിലുമെല്ലാം പണിയെടുത്ത് തളരുമ്പോള്‍ തളര്‍ച്ചയും വിശപ്പുമെല്ലാം കുറയ്ക്കാന്‍ ആളുകള്‍ സ്വീകരിച്ചിരുന്ന ഒരു വഴിയുണ്ട്. ഇത് കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുടിയ്ക്കുകയെന്നതാണ്. പണ്ടത്തെ പല കാര്യങ്ങളും ഭക്ഷണ ശീലങ്ങളും  മാറിയപ്പോള്‍ ഇത്തരത്തിലെ ശീലങ്ങള്‍ക്കും മാറ്റം വന്നു. എന്നാല്‍ വാസ്തവത്തില്‍ കഞ്ഞിവെള്ളത്തില്‍ അതും അല്‍പം ചൂടുള്ള കഞ്ഞിവെള്ളത്തില്‍ ശകലം ഉപ്പിട്ട് കുടിച്ച് നോക്കൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. നാച്വറല്‍ എനര്‍ജി ഡ്രിങ്ക് എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് കഞ്ഞിവെള്ളവും ഉപ്പും. ഇത് ശരീരത്തിന് പെട്ടെന്ന് തന്നെ ഊര്‍ജം നല്‍കുന്നു. വെയിലേറ്റ് വരുന്ന ക്ഷീണം തീര്‍ക്കാനും തളര്‍ച്ച മാറ്റാനും ദാഹം അകറ്റാനുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ഇത്. വിശപ്പ് കുറയ്ക്കാനും ഉപ്പിട്ട കഞ്ഞിവെള്ളം ഏറെ നല്ലതാണ്.

പനിയുള്ളപ്പോഴും മറ്റും ഇതേറെ നല്ലതാണ്. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഈ വെള്ളം ഗുണം നല്‍കും. കഞ്ഞിവെള്ളം അമിനോ ആസിഡിനാല്‍  സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മസിലിന് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതില്‍ പ്രോട്ടീനും അന്നജവുമെല്ലാം അടങ്ങിയിട്ടുണ്ട്. കുടല്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്.  ഇതിലെ ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വയറിളക്കം, ഛര്‍ദി എന്നിവ മാറാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം ഏറെ ഗുണകരമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...