Tuesday, April 16, 2024 10:08 pm

കണ്ണിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന അഞ്ച് ശീലങ്ങളെകുറിച്ച്‌ നോക്കാം

For full experience, Download our mobile application:
Get it on Google Play

പ്രായം കൂടുന്നതിന് അനുസരിച്ചാണ് അധികവും കാഴ്ചാസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത്. എന്നാല്‍ പ്രായമല്ലാത്ത പല കാരണങ്ങളും കണ്ണിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. കണ്ണിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന അഞ്ച് ശീലങ്ങളെ കുറിച്ച്‌ നോക്കാം.

Lok Sabha Elections 2024 - Kerala

ഒന്ന്…
ഇന്ന് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ തന്നെ മിക്കവാറും സമയവും ഫോണില്‍ നോക്കി സമയം ചെലവിടുന്നവരാണ്. ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍, ലാപ്ടോപ്, അതുമല്ലെങ്കില്‍ ടെലിവിഷന്‍ എന്നിങ്ങനെ സ്ക്രീന്‍ ഉപയോഗിത്തിന് പല ഉപാധികളുമുണ്ടല്ലോ. ഇവയുടെയെല്ലാം ഉപയോഗം വലിയ രീതിയിലാണ് കണ്ണുകളെ ബാധിക്കുക. അതിനാല്‍ സ്ക്രീന്‍ സമയം നിശ്ചിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

രണ്ട്…
പുകവലിക്കുന്ന ശീലവും വലിയ രീതിയില്‍ കണ്ണുകളെ ബാധിക്കാം. കണ്ണുകളുടെ ഒപ്റ്റിക് നര്‍വ് അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ തകരാര്‍, തിമിരം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ പുകവലി മൂലമുണ്ടാകാം.

മൂന്ന്…
പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും പിന്നീട് കണ്ണുകളെയും ബാധിക്കാം. പ്രമേഹം, രക്തസമ്മര്‍ദ്ദം (ബിപി), തൈറോയ്ഡ് എന്നവയെല്ലാം ഇതിനുദാഹരണമാണ്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം സമയബന്ധിതമായി പരിഹരിക്കാനോ പരിഹരിക്കാന്‍ സാധിക്കാത്തവ കൈകാര്യം ചെയ്തോ നിയന്ത്രിച്ചോ മുന്നോട്ടുപോകാനോ സാധിക്കണം.

നാല്…
പതിവായി മതിയായ ഉറക്കം ലഭിക്കാത്തവരെ സംബന്ധിച്ചും കണ്ണുകള്‍ ദോഷകരമായി ബാധിക്കപ്പെടാം. ഡ്രൈ ഐ, റെഡ് ഐ, ഡാര്‍ക് സര്‍ക്കിള്‍സ്, കണ്ണ് വേദന, വെളിച്ചം താങ്ങാന്‍ സാധിക്കാത്ത ലൈറ്റ് സെന്‍സിറ്റിവിറ്റി എന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇതിനുദാഹരണമാണ്. ഉറക്കമില്ലായ്മക്കൊപ്പം തന്നെ വ്യായാമമില്ലായ്മയെ കണ്ണിനെ പരോക്ഷമായ രീതിയില്‍ ദോഷകരമായി ബാധിക്കാം.

അഞ്ച്…
പല ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാനകാരണമാണ് ശരീരത്തില്‍ വേണ്ടവിധം ജലാംശം ഇല്ലാതാകുന്നത്. നിര്‍ജലീകരണം കണ്ണുകളെയും ദോഷകരമായി ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പിക്കുക.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് സയ്യിദ് സാദിഖലി ശിഹാബ്...

0
പത്തനംതിട്ട: ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന്...

കനത്ത മഴ : യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു....

‘ഒരു പ്രതിസന്ധിയും പൂരത്തെ ബാധിക്കില്ലെന്ന് ഉറപ്പ്’ ; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു

0
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ എത്തിയ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം...

ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം...