ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം നമ്പർ ശാഖയിലെ നീതു ഭവനിൽ തുളസിയുടെ വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പിടിയാനയും കുട്ടിയും ഉൾപ്പെടെ രണ്ട് കാട്ടാനകൾ ആണ് വീട് തകർത്തതെന്ന് ഇവർ പറയുന്നു. സംഭവ സമയത്ത് വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവർ പരിക്കേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്‍റെ ഭിത്തിയടക്കം കാട്ടാന തകർത്തിട്ടുണ്ട്. സമീപവാസിയായ ജാനമ്മയുടെ വീടിന് മുകളിലേക്ക് കാട്ടാന മരം തള്ളി ഇടുകയും ചെയ്തു. ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് എത്തി സ്ഥിതികൾ വിലയിരുത്തി. പ്രദേശത്ത് ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണുന്നില്ലന്നും ചെങ്ങറ നിവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ചെങ്ങറ സമരഭൂമിയുടെ സമീപം കല്ലാറ്റില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...