നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. കുടുംബത്തിൻ്റെ ഭാഗം കൂടി കേൾക്കാനാണ് തീരുമാനം. സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമൽ മുമ്പാകെയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്. നിതിൻ രാജിന്റെ അച്ഛൻ രാജന് ഹാജരാകാൻ പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഡോ. എം.കെ.റാമിന് സംഭവത്തിൽ പങ്കില്ലെന്നാണ് പ്രതിഭാഗം ആരോപണം. റാം കർണാടകയിലെ പട്ടികവർഗവിഭാഗമായ ബജന്ത്രി വിഭാഗത്തിൽപ്പെട്ടതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

അറസ്റ്റ് ചെയ്താൽ പീഡനത്തിനിരയാകാൻ സാധ്യതയുണ്ടെന്നാണ് രണ്ടാം പ്രതി ഡോ. സംഗീതയുടെ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്. നിതിൻ രാജിന്റെ കുടുംബം ഇന്നലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സന്ദർശിച്ചിരുന്നു. മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് സന്ദർശനത്തിന് ശേഷം കുടുംബം ആരോപിച്ചു.നിതിൻ രാജിൻ്റെ അച്ഛനും സഹോദരിയും ഭർത്താവും അടങ്ങിയ കുടുംബം പതിനൊന്നരയോടെ ആണ് കാമ്പസിൽ എത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ നിതിൻ്റെ പിതാവ് വികാരധീനനായി. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് അവര്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....