ഇളമണ്ണൂര്‍ കീരുകുന്നുമലയില്‍ മണ്ണെടുപ്പ്‌ ശ്രമം നാട്ടുകാര്‍ തടഞ്ഞു : പ്രദേശത്ത് സംഘര്‍ഷാവസ്ഥ

For full experience, Download our mobile application:
Get it on Google Play

ഇളമണ്ണൂര്‍ :  ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലായി ഉള്‍പ്പെടുന്ന  കീരുകുന്നുമലയില്‍ നിന്നും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പേരില്‍ മണ്ണെടുക്കുവാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടി. മണ്ണെടുക്കുവാനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. അടൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് മണ്ണെടുപ്പിനായി സ്ഥലത്ത് ജെ.സി.ബി യും ലോറികളും എത്തിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. തുടര്‍ന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പ്രദേശവാസികളായ നിരവധി ആളുകള്‍ സ്ഥലത്തെത്തി മണ്ണെടുക്കുവാനുള്ള ശ്രമം തടയുകയും സമരം ശക്തമാക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

പിന്നീട് സാഹചര്യങ്ങള്‍ വഷളാകാതിരിക്കാന്‍ അടൂര്‍ ഡി.വൈ.എസ്.പി സ്ഥലത്ത് എത്തുകയും സമരസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത്‌ വരെ മണ്ണെടുപ്പ്‌ നിര്‍ത്തി വെക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. സമരം കൂടുതല്‍ ശക്തമാക്കുവാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത ബി.പിള്ള, ഗ്രാമ പഞ്ചായത്ത് അംഗം അബിന്‍ കുമാര്‍ വി.എസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലന്‍ നായര്‍, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആര്‍.ബി രാജീവ് കുമാര്‍, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം സുഭാഷ് കുമാര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം അനൂപ്‌, സമര സമിതി കണ്‍വീനര്‍ ജഗദീശ പ്രസാദ്, സജി രാജപ്പന്‍, താജുദീന്‍, അമല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....