ഹൃദ്രോഗത്തെ നിയന്ത്രിക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൃദ്രോഗനിരക്ക്  ദിനംപ്രതി ഉയരുകയാണ്. കോവിഡിനുശേഷമുള്ള സങ്കീർണതകള്‍ ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. ഒരു വ്യക്തിയുടെ ഹൃദയം ദുര്‍ബലമോ എന്ന് ചില ലക്ഷണങ്ങളിലൂടെ അറിയാം. ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയാഘാതം ഇവ വരാൻ സാധ്യതയുണ്ടോ എന്നും ഈ ലക്ഷണങ്ങളിലൂടെ അറിയാം. അവ എന്തൊക്കെയെന്ന് നോക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, രാത്രിയിൽ വല്ലാതെ വിയർക്കുക, ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുക , നെഞ്ചിന് വേദന (ചെറിയ വേദനയോ, കൂടിയ വേദനയോ ആകാം), ക്ഷീണം, തളർച്ച, ശരീരത്തിന് ക്ഷീണം, തുടർച്ചയായ ചുമ, ദൈനംദിന കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റാതെ വരിക, കാൽ, ഉപ്പൂറ്റി, കാൽപ്പാദം എന്നിവിടങ്ങളിൽ നീര് , വയറിനു വേദനയും വീക്കവും ഇവയൊക്കെ ഹൃദ്രോഗത്തിന് കാരണമാകാം.

ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായാൽ നിരവധി അനാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരും. ഈ സാഹചര്യത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകുകയും ഇത് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയും ഹൃദയസ്തംഭനത്തിനു കാരണമാകുകയും ചെയ്യും. മിക്ക കേസുകളിലും ഈ അവസ്ഥ സുഖപ്പെടുത്താനാവില്ല. എന്നാൽ മികച്ച ചികിത്സയിലൂടെ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. പ്രധാനമായ ഒരു കാര്യം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്.

ഹൃദയത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ ഇവയൊക്കെ ജീവിതശൈലിയില്‍ കൊണ്ടുവരണം
1. ശരിയായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ ഹൃദയാരോഗ്യമേകുന്ന വാൾനട്ട്, ബെറിപ്പഴങ്ങൾ അവക്കാഡോ തുടങ്ങിയവ ഉൾപ്പെടുത്തണം.
2. വ്യായാമം പതിവാക്കുക. അമിതഭാരവും പൊണ്ണത്തടിയും വരാതെ ശ്രദ്ധിക്കുക.
3. പുകവലിക്കാതിരിക്കുക.
4. മദ്യപാനം കുറയ്ക്കുക.
5. സ്ട്രെസ് ഒഴിവാക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...

തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു ; സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത്...

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി ; മന്ത്രി എം ലിജുവും എക്സൈസ്...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ്...