ഉഷ്‌ണതരംഗം ; വടക്കൻ ബംഗാളിലെ തേയില കർഷകർ വൻ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

സിലിഗുരി: രാജ്യത്തിന്റെ പല ഭാഗങ്ങളും ഉഷ്‌ണതരംഗത്തിന്റെ പിടിയിലമരുമ്പോൾ പ്രതിസന്ധിയിലായി വടക്കൻ ബംഗാളിലെ തേയില കർഷകർ. മേഖലയിൽ 500 ൽ അധികം തേയിലത്തോട്ടങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ഇവിടെ നിന്നും 640 ദശലക്ഷം കിലോ തേയിലയാണ് വിളവെടുത്തത്. എന്നാൽ ഇത്തവണ ഇതിൽ വലിയ കുറവ് സംഭവിക്കുമെന്നാണ് കരുതുന്നത്. വടക്കൻ ബംഗാളിലെ ജില്ലകളിലെ ഉയർന്ന താപനിലയാണ് തേയില കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ തേയില ചെടികൾ കരിഞ്ഞുണങ്ങി പോകുന്ന അവസ്ഥയാണ് ഉള്ളത്. ഇത് ഇലകളുടെ വളർച്ച കുറയാനും കാരണമായി. 30 മുതൽ 35 ശതമാനം വരെ വിളവ് കുറയാൻ ഇത് ഇടയാക്കിയിട്ടുണ്ട്. തേയില ഒരു മഴക്കാല വിളയാണ്.

മഴ വരുമ്പോൾ വിളവ് കൂടുതൽ ലഭിക്കും. 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയാണ് തേയില ചെടികൾ നന്നായി തഴച്ചു വളരുന്നതിന് അനുയോജ്യം. ചില തേയിലതോട്ടങ്ങളിൽ കൃത്രിമ ജലസേചന സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതൊന്നും ശാശ്വതമല്ല. പ്രദേശത്തെ മഴയുടെ അഭാവവും ഉയർന്ന താപനിലയും കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലാക്കി. ഈയൊരു അവസ്ഥ തുടരുകയാണെങ്കിൽ തേയില വ്യവസായം പ്രതിസന്ധിയിലാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെ വൈദ്യുതി തൂൺ ദേഹത്തേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂർ: വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കണ്ണൂർ...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...