വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി. ഈ വത്തിക്കാന്‍ സിറ്റി ശുചിത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകാ ഭൂമിയാണ്‌. പ്രമാടം ഗ്രാമപഞ്ചായത്ത്‌ 11-ാം വാര്‍ഡായ വകയാറിലെ വത്തിക്കാന്‍ സിറ്റിയുടെ സൗന്ദര്യവല്‍ക്കരണം പുതുപ്പറമ്പില്‍ സുധീഷ്‌ കുമാര്‍ എന്ന പ്രകൃതി സ്‌നേഹിയുടേതാണ്‌. പിതാവിന്റെ പാത പിന്തുടര്‍ന്നാണ്‌ പൊതു ഇടം സൗന്ദര്യ വല്‍ക്കരിക്കാന്‍ സുധീഷ്‌ കുമാറും ഇറങ്ങിയത്‌. നാട്‌ ശുചീകരിക്കുന്നതിന്‌ പുറമെ നാട്ടുകാരെ ആരോഗ്യ രംഗത്ത്‌ സംരക്ഷിക്കുകയും പക്ഷി മൃഗാദികള്‍ക്ക്‌ കൂട്ടാവുകയുമാണ്‌ ഇദ്ദേഹം. വീടിനോട്‌ ചേര്‍ന്ന രണ്ടര ഏക്കര്‍ റബര്‍ തോട്ടത്തില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ്‌ അദ്ദേഹം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്‌. പക്ഷിമൃഗാദികള്‍ക്ക്‌ താവളമാകുന്നതും ഈ വിശാലമായ തോട്ടമാണ്‌. സുധീഷ്‌ എപ്പോള്‍ വിളിച്ചാലും ഓടിയെത്തും 28 കാക്കകള്‍. ഇവര്‍ക്ക്‌ പുറമേ വിവിധയിനം കിളികള്‍ക്കും രോഗത്താലും മുറിവേറ്റും പിടയുന്ന തെരുവ്‌ നായകള്‍ക്ക്‌ ചികിത്സ നല്‍കി താവളം ഒരുക്കുകയും ചെയ്യും. ഇവയ്‌ക്കെല്ലാം പാലും പഴവും ഇതര പലഹാരങ്ങളും നല്‍കും. ഇതിനായി എപ്പോഴും ഒരു കരുതല്‍ സുധീഷിനുണ്ട്‌. പുലര്‍ച്ചെ വത്തിക്കാന്‍ സിറ്റിയിലേക്കുള്ള പാത വൃത്തിയാക്കുന്നതോടെ ജോലികള്‍ ആരംഭിക്കും.

പുലര്‍ച്ചെ മാത്രമല്ല റോഡില്‍ എപ്പോള്‍ ഒരു മാലിന്യം കണ്ടാലും അത്‌ അപ്പോള്‍ തന്നെ നീക്കും. വനംവകുപ്പില്‍ നിന്ന്‌ വിരമിച്ച പിതാവ്‌ പരേതനായ ദാമോദരന്‍റെ ദര്‍ശനത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ സുധീഷ്‌ സേവനം നടത്തുന്നത്‌. നാട്ടിലെ കാക്കകള്‍ പോലും സുധീഷിന്റെ വളര്‍ത്തുമൃഗങ്ങളുടെ പട്ടികയിലുണ്ട്‌. പക്ഷികള്‍ക്ക്‌ കുടിക്കാനായി വീടിന്റെ പരിസരത്തും ചെടി തോട്ടത്തിലും പാത്രങ്ങളില്‍ വെള്ളം കരുതിയിരുന്നു. ഇതറിയാവുന്ന കിളികള്‍ ഇവിടെ പറന്നിറങ്ങി ദാഹം ശമിപ്പിക്കുന്നു. ഉപേക്ഷിക്കപ്പെട്ടതോ മുറിവേറ്റതോ ആയ മൃഗങ്ങളെ പരിപാലിക്കുന്നത്‌ മുതല്‍ മാനസിക വെല്ലുവിളി നേരിടുന്നവരെയും സോറിയാസിസ്‌ പോലുള്ള രോഗങ്ങളുള്ള സുധീഷ്‌ സഹായിക്കുന്നു. കായിക പ്രേമിയായ ഇദ്ദേഹം പ്രദേശത്തെ വിന്നേഴ്‌സ് ക്ലബ്ബിന്റെ വോളിബോള്‍ക്യാപ്‌റ്റന്‍ കൂടിയായിരുന്നു. സ്വന്തം കാര്‍ 35,000 കിലോമീറ്ററിലധികം ഓടിച്ചത്‌ ആവശ്യമുള്ള ആളുകളെ സഹായിക്കാന്‍ മാത്രമാണ്‌. കൂടുതലും പരിക്കേറ്റവരെയും ഗുരുതരമായ അവസ്‌ഥയിലുള്ള രോഗികളെയും കൊണ്ടുപോയി. ഇത്തരത്തില്‍ മറ്റുള്ളവരും ചിന്തിച്ചാല്‍ ലോകമെങ്ങും വത്തിക്കാന്‍ സിറ്റിക്ക്‌ സമമാകുമെന്നാണ്‌ സുധീഷ്‌ കുമാറിന്റെ അഭിപ്രായം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...