ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ ട്രെയിൻ റോഡ് ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞിന്റെ പിടിയിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ,പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ, ജമ്മു കാശ്മീർ സംസ്ഥാനങ്ങൾ. ദൃശ്യപരിധി കുറഞ്ഞതോടെ ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിരവധി ട്രെയിനുകൾ വൈകി. ഡൽഹി വിമാനത്താവളത്തിൽ ഇന്നു മാത്രം റദ്ദാക്കിയത് പത്തോളം വിമാന സർവീസുകളാണ്. നൂറിലധികം വിമാന സർവീസുകൾ വൈകി. ജമ്മുകശ്മീരിലെ അഞ്ചു ജില്ലകൾക്ക് ഹിമപാദ മുന്നറിയിപ്പ് നൽകി. ദോഡ, ഗണ്ടേർബാൽ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ ജില്ലകൾക്കാൻ മുന്നറിയിപ്പ്. ഡൽഹിയിലെ വായു മലിനീകരണത്തെ ചൊല്ലിയുള്ള വാക് പോര് മുറുകുകയാണ്. താൻ രണ്ട് ദിവസം ഡൽഹിയിൽ തുടർന്നാൽ ആരോഗ്യ സ്ഥിതി മോശം ആകുന്നുവെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ പ്രസ്താവനയെ ചൊല്ലിയാണ് പുതിയ തർക്കം.

വായു മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രമന്ത്രി തന്നെ തുറന്നുകാട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.അതിനിടെ എയർ പ്യൂരിഫയറുകൾക്ക്മേൽ 18 % ജിഎസ്ടി ചുമത്തിയതിനെതിരെയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടു. എയര്‍ പ്യൂരിഫയറിന്‍റെ ജിഎസ്ടി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു.നേരിട്ട് യോഗം ചേരാനായില്ലെങ്കില്‍ ഓണ്‍‌ലൈനായി ചേരണം എന്നും കോടതി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...