മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനമില്ല.  മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, വയ്യാറ്റുപുഴ,സീതത്തോട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. പലയിടങ്ങളിലും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. തണ്ണിത്തോട് മേക്കണ്ണം മുളമൂട്ടിൽ വീട്ടിൽ എം പി സരളയുടെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. ഇതേ റോഡിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു.

എലിമുള്ളുംപ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പടി റോഡിൽ ശക്തമായ മഴ വെള്ളപാച്ചിലിനെ തുടർന്ന് കോൺക്രീറ്റ് ഇളകി മാറി റോഡ് നശിച്ചു. എലിമുള്ളുംപ്ലാക്കലിൽ ആവോലിക്കുഴി ഭാഗത്ത് നിന്നും മഴവെള്ള പാച്ചിലിൽ ചാവരുപാണ്ടി റോഡിലേക്ക് കല്ലും ചെളിയും ഒഴുകി ഇറങ്ങി ഗതാഗതം തടസപ്പെട്ടു. ചാവരുപാണ്ടി മാടത്തേത് പടി റോഡിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. കല്ലാറ്റിലും അച്ചൻകോവിൽ ആറ്റിലും ജല നിരപ്പ് ഉയർന്നു. കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് അടവി കുട്ടവഞ്ചി സവാരി രണ്ട് ദിവസത്തേക്ക് നിർത്തി വെച്ചു.

ചിറ്റാർ, സീതത്തോട് വില്ലേജിന്റെ പരിധിയിൽ ശക്തമായ മഴയെ തുടർന്ന് വീടുകളുടെ മുറ്റം വരെ വെള്ളം കയറി. കൊച്ചുകോയിക്കൽ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്ത്‌ തോട്ടിൽ നിന്നും റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഗ്രാമീണ മേഖലയിലെ റോഡുകളിൽ പലയിടത്തും മണ്ണും ചെളിയും ഒഴുകി ഇറങ്ങി ഗതാഗത തടസം ഉണ്ടായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ...

ട്രംപിന് വീണ്ടും തിരിച്ചടി ; ‘ബർത്ത് ടൂറിസം’ തടയാൻ ലക്ഷ്യമിട്ട ഉത്തരവിന് സ്റ്റേ

0
വാഷിങ്ടൺ : യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ...

കടുത്ത പി ടി എസ് ഡി യിലൂടെ കടന്നുപോകുന്നവർക്ക് എം ഡി എം...

0
ന്യൂസിലൻഡ് : ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ്...

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി...