സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണിന്റെ മാധ്യമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ടെലിവിഷന്‍, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആംഗറിംഗ്, മൊബൈല്‍ ജേണലിസം (മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ഓഗസ്റ്റ് 10 ന് മുമ്പായി അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. ഫോണ്‍ : 9544 958 182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.

പമ്പ് ഹൗസുകളിലെ പമ്പിംഗ് നിര്‍ത്തി
ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പെട്ടലും മണ്ണിടിച്ചിലും കാരണം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുകയും ഏക്കല്‍ കലര്‍ന്ന ജലം പമ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള എല്ലാ പമ്പിംഗ് സ്റ്റേഷനുകളിലും പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം
ആഗസ്റ്റ് മാസത്തെ കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആഗസ്റ്റ് ആറിന് 11ന് തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യം ഉള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും താലൂക്ക് തല ഉദ്യോഗസ്ഥരും ഹാജരാകേണ്ടതാണെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ അറിയിച്ചു.

മികച്ച കര്‍ഷകര്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ആഗസ്റ്റ് 17 ന് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി വിവിധ കൃഷിമേഖലകളില്‍ കഴിവ് തെളിയിച്ച മികച്ച കര്‍ഷകരെ (മുതിര്‍ന്ന കര്‍ഷകന്‍, നെല്‍കൃഷി കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, മികച്ച കര്‍ഷക തൊഴിലാളി, പട്ടികജാതി കര്‍ഷകന്‍, ജൈവകര്‍ഷകന്‍, യുവകര്‍ഷകന്‍, മത്സ്യകര്‍ഷകന്‍, വിദ്യാര്‍ത്ഥി) ആദരിക്കുന്നു. അപേക്ഷകള്‍ ആഗസ്റ്റ് അഞ്ചിന് മുമ്പായി കൊടുമണ്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

സൗജന്യ തുണി സഞ്ചി നിര്‍മാണ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന 10 ദിവസത്തെ തുണി സഞ്ചി, ബിഗ് ഷോപ്പര്‍, പേഴ്സ്, വാനിറ്റി ബാഗ്, എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേയ്ക്ക് പ്രവേശനം തുടങ്ങുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682270243, 8330010232 എന്നീ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...