മുംബൈയിൽ കനത്ത മഴ ; റോഡുകളിൽ വൻ ​ഗതാ​ഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: കനത്ത മഴയിൽ മുംബൈയിൽ ദുരിതം. വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേൺ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേകളിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ​ഗതാ​ഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉൾപ്പെടെ ബാധിച്ചു. വെസ്റ്റേൺ ഹൈവേയിൽ സാന്താക്രൂസ് ഈസ്റ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേൺ ഹൈവേയിൽ കുർളയ്ക്കും സിയോണിനും ഇടയിലും ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദർശിനി പാർക്കിന് സമീപത്തും ഗതാ​ഗതം താറുമാറായി. കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സേവനങ്ങൾക്കായി ദുരന്തനിവാരണ സേനാം​ഗങ്ങൾ ഉൾപ്പെടെ രം​ഗത്തുണ്ട്. മാരോൾ മിലിട്ടറി റോഡിൽ മരംവീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50-60 കി.മീ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയുടെ കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...