ഓപ്പറേഷൻ തൂഫാൻ : മലപ്പുറം അരീക്കോട് വൻ വേട്ട

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അരീക്കോട് വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ അരീക്കോട് പോലീസും മലപ്പുറം ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുൾ നാസർ (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 254 ഗ്രാം എം.ഡി.എം.എ, അഞ്ച് ലക്ഷം രൂപ, വിദേശ കറൻസികൾ എന്നിവ പോലീസ് കണ്ടെടുത്തു.  മുണ്ടംപറമ്പ് ടൗണിൽ വെച്ച് നടത്തിയ സംശയസ്പദമായ പരിശോധനയിലാണ് 4 ഗ്രാം എം.ഡി.എം.എയുമായി അബ്ദുൾ നാസർ ആദ്യം പോലീസിന്റെ വലയിലാകുന്നത്. തുടർന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് വീട്ടിൽ കൂടുതൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് 250 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. ലഹരിമരുന്ന് തരംതിരിച്ച് വിൽക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്സ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി, വിവിധ വിദേശ കറൻസികളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കൂടാതെ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിലെ പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ അബ്ദുൾ നാസർ എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ഉൾപ്പെടുന്ന വലിയൊരു ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അരീക്കോട് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...