നടന്‍ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ജിഹാദിയെന്നും, മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചു. പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഫെബ്രുവരിയിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പോലീസ് ടിനി ടോമിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിച്ചു വരുത്തും. അതിനിടെ പാലാരിവട്ടം പോലീസിൽ ലക്ഷ്മി പ്രിയക്കും ശ്വേത മോനോനും എതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാത്തിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. ഒൻപതാം തീയതിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസസ്ട്രേറ്റ് കോടതി പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി.

കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ‘അമ്മ’ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടയിലാണ് കേസിനാസ്പദമായ സംഭവം. നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ പ്രതിയായ ടിനി ടോം പരാതിക്കാരിയായ നടിയെ പരസ്യമായി അശ്ലീലവും അധിക്ഷേപകരവുമായ ലൈംഗിക പരാമർശങ്ങൾ നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കൂടാതെ നടിയെ മറ്റ് അംഗങ്ങൾക്കിടയിൽ ‘ജിഹാദി’ എന്നും ‘മതതീവ്രവാദി’ എന്നും വിളിച്ച് ആക്ഷേപിച്ചതായും അവരുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...