കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ് : ‘സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു’ ; ആർ ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ പ്രോസിക്യൂഷന് അനുമതി നൽകിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ഐഎൻടിയുസി അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. മൂന്ന് പേർ പ്രതികളായ കേസിൽ തനിക്കെതിരെ മാത്രമാണ് വാർത്ത വരുന്നത്. അനുമതി നൽകിയ കാര്യം താൻ അറിയുന്നത് വാർത്തയിലൂടെയെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. ‘താൻ ചെയർമാനായി ചുമതലയേറ്റെടുത്തത് 2012ലാണ്. ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് ചെയർമാൻ ഉത്തരവാദിയാകില്ല. തീരുമാനങ്ങളിൽ പൂർണാധികാരം ഡയറക്ടർ ബോർഡിനാണെന്ന് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഇപ്പോഴാണ് നടപടികൾ ശരിയായ രീതിയിൽ എത്തിയത്. താൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി നൽകരുതെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സർക്കാരാണെന്ന്’ അദേഹം പറഞ്ഞു. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടത്തിലെ കശുവണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിലയിരുത്തൽ. 2015 ലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. 2020 ൽ കുറ്റപത്രം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....