സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ; കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്, മുന്നറിയിപ്പ് നൽകി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...