ശക്തമായ മഴ ; കല്ലാർകുട്ടി പാംബ്ല ഡാമുകൾ തുറക്കും, ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ കല്ലാർകുട്ടി പാംബ്ല ഡാമുകൾ തുറക്കും. രാവിലെ ആറുമണിക്ക് ശേഷം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംമ്പ്ല ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതിനിടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നും മഴ ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിലും ജാഗ്രത തുടരണം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

’ഓപ്പറേഷൻ സൗന്ദര്യ’യിൽ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

0
തിരുവനന്തപുരം: സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ...

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...