തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; കരട് വോട്ടർപട്ടിക ജൂൺ ആറിന് പ്രസിദ്ധീകരിക്കും ; അന്തിമ പട്ടിക ജൂലൈ ആദ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ കരട് ജൂൺ ആറാം തീയ്യതി പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ. വരുന്ന ജൂലൈ ഒന്നാം തീയ്യതി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ തീരുമാനിച്ചിട്ടുള്ളത്.

2024 ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കുക. ഇതിന് മുൻപ് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടന്നത്. ഇനി നടക്കുന്ന തദ്ദേശ സ്വയംഭരണ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്, പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക. വോട്ടർപട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയ കക്ഷികളുടെ യോഗം, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...