അടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തട്ട മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയില്‍ പെട്ട ഡ്രൈവര്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് അടൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തോട്ടില്‍ നിന്നും ഓട്ടോയില്‍ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്തുവെച്ചു തന്നെ ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു. പുറത്ത് എടുത്ത ഉടന്‍ തന്നെ ഫയര്‍ ഓഫീസര്‍മാര്‍ ചേര്‍ന്ന് സി.പി.ആര്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

0
അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...