കനത്ത മഴ ; അപ്പര്‍ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല/പെരിങ്ങര: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയില്‍. കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറി തുടങ്ങി. രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ പെരിങ്ങര ജംഗ്ഷന്‍ – കാരയ്ക്കല്‍ റോഡില്‍ വെള്ളക്കെട്ടായി. സമീപത്തെ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വെള്ളം കയറുകയും യാത്ര തടസം നേരിടുന്നുണ്ട്. മണിമലയാറ്റില്‍ മൂന്ന് അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. നദികളില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ അനുബന്ധ തോടുകളും പാടങ്ങളിലേക്കും വെള്ളം ഒഴുകി തുടങ്ങിയിട്ടുണ്ട്.

അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പെരിങ്ങര, മേപ്രാല്‍, ചാത്തങ്കേരി, ആലുംതുരുത്തി, കുഴിവേലിപ്പുറം എന്നി പ്രദേശങ്ങള്‍ എല്ലാം വര്‍ഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതും ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങള്‍ കൂടിയാണ്. ഗ്രാമീണ റോഡുകളിലും വെള്ളം കയറിയാല്‍ യാത്ര ബുദ്ധിമുട്ടാകും. അപ്പര്‍കുട്ടനാട്ടിലെ പ്രധാന പാതയായ അഴിയിടത്തുചിറ – മേപ്രാല്‍ – അംബേക്കര്‍ കോളനി റോഡ് നവീകരണത്തെ തുടര്‍ന്ന് താറുമാറായ നിലയിലാണ്. റോഡില്‍ മെറ്റില്‍ വിരിച്ച് ഉറപ്പിച്ചെങ്കിലും മുഴുവനും ഇളകി മാറി കുഴിയായി. ഇതോടെ ഇരുചക്ര വാഹന യാത്രയും കാല്‍നട യാത്രയും ദുസഹമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...