പോസ്റ്റിനു മുകളിൽ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു ; തമ്മിലടിക്കൊടുവിൽ നീക്കിയത് 8 മണിക്കൂറിനു ശേഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് പെരുമ്പാമ്പ് ചത്തത് പ്രദേശവാസികളെ 8 മണിക്കൂറിലേറെ വട്ടം കറക്കി. ചേവായൂർ കാവ് സ്റ്റോപ്പിനു സമീപം കൊള്ളങ്കോട് ക്ഷേത്രത്തിനു മുൻപിലെ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കമ്പിയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ചൊവ്വാഴ്ച രാവിലെയാണ് ചത്ത പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പിന് എട്ട് അടിയോളം നീളമുണ്ടായിരുന്നു. പ്രദേശവാസികൾ രാവിലെ തന്നെ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും കെഎസ്ഇബി അധികൃതർ ഇലക്ട്രിക് പോസ്റ്റിൽ നിന്നും പെരുമ്പാമ്പിനെ താഴെ ഇറക്കാൻ തയാറായില്ല.

പാമ്പിനെ തൊടാൻ തങ്ങൾക്ക് അധികാരമില്ലെന്നും ഇതു നീക്കം ചെയ്യേണ്ടത് വനംവകുപ്പാണെന്നുമുള്ള വാദം ഉയർത്തിയാണ് കെഎസ്ഇബി അധികൃതർ കൈയ്യൊഴിഞ്ഞത്. ഒട്ടേറെ ആളുകൾ വന്നു പോകുന്ന ക്ഷേത്രത്തിനു മുൻപിലെ പോസ്റ്റിൽ തൂങ്ങികിടക്കുന്ന പാമ്പ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന വാർത്ത മനോരമ ഓൺലൈനിൽ വന്നതോടെ വനം വകുപ്പ് അധികൃതർ രംഗത്തെത്തി. വൈകിട്ടോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കനത്ത മഴയത്ത് ഏറെ പണിപ്പെട്ടാണ് ചത്ത പെരുമ്പാമ്പിനെ താഴെ ഇറക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...