സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്. കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്.

തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കും എന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. മാറ്റിപ്പാർപ്പിക്കേണ്ട അളുകളുടെ പട്ടിക തയ്യാറാക്കാനും ക്യാന്പുകൾ തുടങ്ങുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മലങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്കെത്തിയാൽ ആറു ഷട്ടറുകളും ഒരു മീറ്റർ വരെ ഉയർത്താൻ കളക്ടർ അനുമതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...