കനത്ത മഴയില്‍ കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലേക്ക് ചെളിവെള്ളം ഒഴുകിയെത്തി ; സമീപത്തെ അനധികൃത മണ്ണ് ഘനനമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കനത്ത മഴയെ തുടര്‍ന്ന് കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. നിരവധി വാഹനങ്ങളും അപകടത്തില്‍പ്പെട്ടു. താലൂക്ക് ആശുപത്രിയുടെ സമീപത്ത് ഉണ്ടായിരുന്ന സ്ഥാപനങ്ങളുടെ മുന്നിലേക്കും മണ്ണും ചെളിയും ഒഴുകിയെത്തിയിരുന്നു. കോന്നി – ചന്ദനപ്പള്ളി റോഡില്‍ താലൂക്ക് ആശുപത്രിയുടെ മുന്നിലായി ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയ ഭാഗത്താണ് ചെളിയും കല്ലും മണ്ണും അടിഞ്ഞുകൂടിയത്. തുടര്‍ന്ന് കോന്നി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മണ്ണും ചെളിയും നിറഞ്ഞ സ്ഥലം കഴുകി വൃത്തിയാക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും ഫയര്‍ഫോഴ്സിനെ രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായിച്ചു.

കോന്നി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഉരുള്‍പൊട്ടല്‍ ഭീഷണി  നിലനില്‍ക്കുന്ന കുന്നുകളില്‍ നിന്നും കഴിഞ്ഞ കുറച്ചു കാലങ്ങളായി അനധികൃത മണ്ണെടുപ്പ്‌ വ്യാപകമാണെന്നും ഇത്തരത്തില്‍ മണ്ണെടുത്ത പ്രദേശത്ത് നിന്നുമാണ് മണ്ണും ചെളിയും ഒഴുകി എത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. അനധികൃത മണ്ണെടുപ്പിന് എതിരെ യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട്...

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...